Sunday, July 21, 2013

ഫേസ്ബുക്ക്

"എടാ പോകുന്നതിനു മുമ്പ് ഗോവിന്ദമാമയെ ഒന്ന് കണ്ടിട്ട് പോണം." അമ്മ അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു. കുട്ടികള്ക്ക് ഇഷ്ടമാണെന്ന് പറഞ്ഞു പഴം പൊരി ഉണ്ടാക്കുകയാണ് അമ്മ. 

വിഷുവിനു നാട്ടില്‍ പോയതാണ് അപ്പുക്കുട്ടന്‍. കുടുംബസമേതം. ശ്രീമതിയും  കുട്ടികളും എല്ലാം കൂടെ. 

"അമ്മേ നാളെ വൈകുന്നേരം തിരിച്ചു പോണം. ഇത്തവണ പറ്റുമെന്ന് തോന്നുന്നില്ല.. ഇനി അടുത്ത തവണ വരുമ്പോള്‍  ആകട്ടെ." പൊതുവെ അലസനായ അപ്പുക്കുട്ടന്‍  ഒഴിഞ്ഞു മാറാന്‍  നോക്കി . 

"അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല. ഇനി നീ വരുമ്പോള്‍ ഗോവിന്ദമാമ  നാട്ടില്‍ ഇല്ലെങ്കിലോ?"

ഗോവിന്ദമാമ കല്കട്ടയില്‍ ആണ്. എല്ലാ വേനലവധി ക്കും നാട്ടില്‍  വരും. പണ്ട് ഭാര്യയും കുട്ടികളും എല്ലാം കൂടെയാണ് വന്നിരുന്നത്. അവര്ക്ക് രണ്ടു കുട്ടികളായിരുന്നു. വേനലില്‍ കുട്ടികളുടെ school അവധി ആയിരിക്കും.
പിന്നീടു കുട്ടികള്‍  ജോലി കിട്ടി വിവിധ സ്ഥലങ്ങളില്‍  പോയി. എന്നാലും  ഗൊവിന്ദമാമ ശീലം മുടക്കിയില്ല. എല്ലാ വേനലവധിക്കും നാട്ടില്‍  വരും. വന്നാല്‍  താമസിക്കുന്നത് ഭാര്യ വീട്ടില്‍ .

"ഗോവിന്ദമാമ നാട്ടില്‍ ഉള്ള സമയം നോക്കി ഞാന്‍  വന്നാല്‍  പോരെ ." അപ്പുക്കുട്ടന്‍ തടി തപ്പാന്‍  നോക്കി.

"അതൊന്നും പറഞ്ഞാല്‍  ശരിയാവില്ല." അമ്മ പിടുത്തം വിട്ടില്ല. അമ്മക്കറിയാം അപ്പുക്കുട്ടന്‍ പഴയ കടും പിടുത്തക്കാരനായ മകനല്ല, കാലം അവനെ  കുറച്ചൊന്നു മയപ്പെടുത്തിയിരിക്കുന്നു എന്ന്.

പണ്ട് ഒരു തവണ കല്കട്ടയില്‍ നിന്ന് വന്നപ്പോള്‍  റെയില്‍വേ സ്റ്റേഷനില്‍  വിളിക്കാന്‍   ചെന്നില്ല എന്ന് പറഞ്ഞു അമ്മാവന്‍  പിണങ്ങിയ  ചരിത്രം ഉണ്ട്. അന്ന് അപ്പുക്കുട്ടന്‍  LP സ്കൂളില്‍   പഠിച്ചിരുന്ന കാലം. ദിവസവും ഉച്ചക്ക് ഉണ്ണാന്‍  വീട്ടില്‍  പോകും. അങ്ങനെ ഒരു ദിവസം ഉണ്ണാന്‍  പോകുന്ന നേരം postman  അവന്റെ കൈയ്യില്‍ ഒരു എഴുത്ത് കൊടുത്തു.
"കുട്ടനെ കണ്ടത് നന്നായി. ഒരു എഴുത്ത് ഉണ്ട്. ഇത് അമ്മക്ക് കൊടുക്കണം. ഈ വെയിലത്ത്‌ അങ്ങോട്ട് നടക്കാതെ കഴിഞ്ഞല്ലോ"
അപ്പുക്കുട്ടന്‍ അത് വാങ്ങി പോക്കറ്റില്‍  ഇട്ടു. പിന്നീടു എഴുത്തിനെ കുറിച്ച് മറന്നു പോയി. പിന്നെ  ഓര്ക്കുന്നത് അടുത്ത ദിവസം അമ്മ പറയുമ്പോഴാണ്.
"എടാ നിന്നോട് പറഞ്ഞിട്ടില്ലേ പോക്കറ്റ്‌-ലെ കടലാസൊക്കെ മാറ്റി വേണം ട്രൌസര്‍  കഴുകാന്‍  ഇടാന്‍  എന്ന്."
അതൊരു എഴുത്തായിരുന്നെന്നു അമ്മക്ക് മനസ്സിലായിരുന്നില്ല . അത് പറയാനുള്ള ധൈര്യം അപ്പുക്കുട്ടനും ഇല്ലായിരുന്നു.

"കുട്ടാ, അമ്മാവന്‍ എപ്പോഴാ എത്തിയത്?" പാടത്തേക്കു പണിക്കു പോകുകയായിരുന്ന രാമന്‍  ചോദിച്ചു. അപ്പുക്കുട്ടന്‍  മുറ്റത്ത്‌  കളിക്കുകയായിരുന്നു. മുറ്റത്ത്‌ തുണി ഉണക്കാനിടുകയായിരുന്ന അമ്മയും അത് കേട്ടു . ഓരോ തവണ അമ്മാവന്‍  വരുമ്പോഴും എഴുത്തയക്കാറുണ്ട്‌ . അമ്മാവനെ റെയിൽവേ സ്റ്റേഷനില്‍   നിന്ന് വിളിച്ചു കൊടുവരണ്ടത് തങ്ങളുടെ കടമയാണെന്ന് അമ്മയും അത് ഒരു അധികാരമാണെന്നു അമ്മാവനും വിശ്വസിച്ചിരുന്ന കാലം.
"ഏട്ടന്‍  എന്താണാവോ ഇക്കുറി എഴുതയക്കഞ്ഞത്?" അമ്മ സ്വയം ചോദിച്ചു.
അപ്പുകുട്ടന്റെ ഉള്ളില തീ ആലി. അപ്പോൾ ആ കത്ത് അമ്മവന്റെതയിരൂൂനു. ഇംഗ്ലീഷ്  വായിക്കാന്‍  അറിയാത്ത അപ്പുക്കുട്ടന് അത് ആരുടെ കത്താണെന്നു മസ്സിലയിരുന്നില്ല.
അമ്മ ശരം വിട്ട പോലെ ഓടി.അമ്മാവന്റെ ഭാര്യവീടിലേക്ക്. റെയിൽവേ സ്റ്റേഷൻ-ല വിളിക്കാൻ ചെല്ലാത്തത് കൊണ്ട് ഇത്തവണ അമ്മാവന നേരെ അങ്ങോട്ടാണ് പോയത്. എഴുത്ത് കിട്ടിയില്ലെന്നും വരുന്നത് അറിഞ്ഞില്ലെന്നും ഒക്കെ അമ്മ പറഞ്ഞിട്ടുണ്ടയിരിക്കണം. പക്ഷെ അമ്മയുടെ വിശധീകാരം അമ്മാമക്ക് അത്ര തൃപ്തികരം ആയില്ല എന്ന് വേണം കരുതാന്‍ . പിന്നീടു ഒരിക്കലും വരുന്ന വിവരത്തിനു അമ്മാവന്‍  വീടിലേക്ക്‌ കത്തയചിട്ടില്ല.
പോസ്റ്മാന്‍  കത്ത് തന്ന വിവരം അന്ന് വൈകുന്നേരം അപ്പുക്കുട്ടന്‍  അമ്മയോടു പറഞ്ഞു. അമ്മ അവനെ കുറെ തല്ലി. തല്ലിയ അമ്മയും തല്ലു കിട്ടിയ അപ്പുക്കുട്ടനും കുറെ കരഞ്ഞു.

ഈ സംഭവം ഓര്‍മയില്‍  ഉള്ളത് കൊണ്ട് അമ്മയോട് അധികം വാദിക്കാതെ അമ്മാവനെ കാണാന്‍ പോകാം എന്ന് അപ്പുക്കുട്ടന്‍ സമ്മതിച്ചു. 

 "നാളെ രാവിലെ നിങ്ങള്‍  ഒറ്റപാലം  പോണില്ലേ. അപ്പോള്‍  ഒന്ന് കേറിക്കോ."  അമ്മ സമയവും കുറിച്ചു.

"ശരി " അപ്പുക്കുട്ടന്‍  പറഞ്ഞു 

അടുത്ത ദിവസം  അപ്പുക്കുട്ടനും ശ്രീമതിയും കൂടെ ഇറങ്ങി. car അമ്മാമയുടെ വീടിന്റെ പടിക്കല്‍  നിരത്തി. അമ്മാമ  ഉമ്മറത്ത്‌ തന്നെ ഇരിരിക്കുന്നുണ്ട്. അമ്മായിയും ഉണ്ട് . അമ്മായിയുടെ ഒരു അനിയനും കുടുംബവും ആണ് ആ വീടിലെ സ്ഥിര താമസക്കാര്‍ . അനിയന്റെ രണ്ടു കുട്ടികള്‍  മുറ്റത്ത്‌  കളിക്കുന്നു. കയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് പാക്കറ്റ് അപ്പുക്കുട്ടന്‍ അവര്ക്ക് കൊടുത്തു.

"ഇങ്ങോട്ടുള്ള വഴി ഒക്കെ അറിയോ ?" അമ്മായി ചോദിച്ചു 

"പിന്നെ എന്താ അമ്മായി.." എന്തെങ്കിലും മറുപടി പറയണല്ലോ എന്ന് കരുതി അപ്പുക്കുട്ടന്‍ പറഞ്ഞു 

"എന്നാലും നിങ്ങളൊക്കെ തിരക്കുള്ള ആള്ക്കരല്ലേ ? " അമ്മായി എന്തോ ഉള്ളില്‍  വച്ച് കൊണ്ട് സംസാരിക്കുന്ന പോലെ തോന്നി .

ഇത്രയൊക്കെ ആയിട്ടും അമ്മാമ  ഒന്നും മിണ്ടുന്നില്ല.. സാധാരണ അമ്മയിയേക്കാള്‍   സംസാരിക്കുന്നത് അമ്മാമയാണ്. ഇന്ന് എന്ത് പറ്റി ?

"അമ്മാമക്ക് സുഖമില്ലേ?" അപ്പുക്കുട്ടന്‍  ചോദിച്ചു..

"പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ല.. പിന്നെ വയസ്സായില്ലേ .." അമ്മാമ  വായ തുറന്നു. ഇത്രയും പറഞ്ഞു അമ്മാമ  അകത്തേക്ക് പോയി.. 

"എന്താ  അമ്മായി.. അമ്മാമക്ക് എന്തെങ്കിലും അസുഖം?"

"ഒന്നും ഇലല്യ .. ഇന്നലെ കുറച്ചു പോത്തിറച്ചി കഴിച്ചു.. വയരിനു ഉ നല്ല സുഖം ഇല്ല" എന്തോ അമ്മായിയുടെ വിശദീകരണം  അപ്പുക്കുട്ടനു  ബോധിച്ചില്ല.

പതിവ് കുശലാന്വേഷണത്തിന് ശേഷം അമ്മായി അകത്തേക്ക് പോയി.. ചായ എടുക്കാന്‍ . വേണ്ട എന്ന് പറഞ്ഞാല്‍  സമ്മതിക്കില്ല.. അത് കൊണ്ട് അപ്പുക്കുട്ടന്‍ വേണ്ടാന്ന് പറഞ്ഞില്ല.

അമ്മയിയുടെ  അനിയന്റെ  മക്കള്‍  അപ്പോഴും മുട്ടത്തു കളിക്കുന്നുണ്ടായിരുന്നു.. 
"സരിണ്‍, ഇവിടെ വാ.. "
8-ആം ക്ലാസ്സ്‌-ല്‍  പഠിക്കുന്ന അവന്‍   വേഗം അരികില്‍  വന്നു. 

"ഗോവിന്ധമാമക്ക്  എന്താ ഒരു വല്ലായ്മ?" അപ്പുക്കുട്ടന്‍  അവനോടു ചോദിച്ചു 

"ഇത്ര നേരവും കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല " അവന്‍  പറഞ്ഞു.

"എന്നാലും എന്തോ ഉണ്ട്." 

"ഏട്ടന്‍  അമ്മാവന്റെ മെസ്സേജ്-നു  മറുപടി അയച്ചില്ല എന്ന് പറയുന്നത് കേട്ടു ." അവന്‍  അപ്പുക്കുട്ടനെ ഏട്ടന്‍ എന്നാണ് വിളിക്കുന്നത് 

"എതു  മെസ്സേജ്?" കാര്യം മനസ്സിലാവാതെ അപ്പുക്കുട്ടന്‍ ചോദിച്ചു.

"facebook -ലെ മെസ്സേജ്  " മെസ്സേജ് എന്ന് പറഞ്ഞാല്‍  മനസ്സിലാകത്തവരും ഉണ്ടോ എന്ന ഭാവത്തില്‍ അവന്‍ മറുപടി പറഞ്ഞു .

അപ്പോള്‍ അതാണ് കാര്യം.

അപ്പുക്കുട്ടന്‍  ശ്രീമതിയെ ഒന്ന് നോക്കി.. അപ്പുക്കുട്ടനു ഒരു  facebook പേജ് വേണം എന്ന് അപ്പുക്കുട്ടനേകാള്‍ മുന്പ്‌ തോന്നിയത് അവള്ക്കായിരുന്നു. ആധാര്‍  കാര്‍ഡ്‌ ഇല്ലെങ്കിലും facebook പേജ് വേണം എന്ന് അവൾക്കു നിര്ബന്ധംയിരുന്നു. അപ്പുക്കുട്ടന്റെ  പേരില് facebook പേജ്  ഉണ്ടാക്കി അതില്‍  അവന്റെ  ഫോട്ടോ അപ്‌ലോഡ്‌ ചെയ്ത്  ആരൊക്കെയാണ് അവന്റെ  ഫ്രണ്ട്സ്  എന്ന് തീരുമാനിച്ചത്   അവളായിരുന്നു .. അതൊന്നും ആരും അത്ര സീരിയസ് ആയി എടുക്കും എന്ന ധാരണ അപ്പുക്കുട്ടനില്ലയിരുന്നു ... പിന്നെ എപ്പോഴോ അവള്‍  അപ്പുക്കുട്ടന്റെ  facebook  അപ്ഡേറ്റ് ചെയ്യുന്നത് നിരത്തി.. വേറൊന്നും കൊണ്ടല്ല.. സ്വന്തം facebook പേജ്  അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഇല്ല അവള്‍ക്കു.. പിന്നെ അല്ലെ ഭാരതാവിന്റെ..

അമ്മായി ചായ കൊണ്ട് വന്നു.. പതിവ് കുശലാന്വേഷണം. മക്കള്‍  സുഖമായിരിക്കുന്നോ.. കല്കട്ടയിലെ കാലാവസ്ഥ എങ്ങനെ ഉണ്ട്..

ഇറങ്ങാന്‍  നേരത്ത് അപ്പുക്കുട്ടന്‍  അമ്മായിയോട് പറഞ്ഞു:
"ഇനി രണ്ടു ദിവസം അമ്മാമക്ക് ദഹിക്കാന്‍  പ്രയാസം ഉള്ളതൊന്നും കൊടുക്കണ്ട.. കഞ്ഞി.. അതാ നല്ലത്..ഈ വയസ്സ് കാലത്ത് പോത്തിറച്ചി ഒന്നും ദഹിക്കില്യ "   അമ്മാമക്ക് കഞ്ഞി ഇഷ്ടമല്ല ഏനനെ അപ്പുക്കുട്ടന് അറിയാമായിരുന്നു.  ഉള്ളിലെ ചിരി അടക്കാന്‍  അപ്പുക്കുട്ടന്‍  കുറച്ചു പ്രയാസപ്പെട്ടു. 

പടി ഇറങ്ങിയപോള്‍ ശ്രീമതിയോട്:
"നീ ആ ഫോണ്‍ ഇങ്ങോട്ട് താ.. അതില്‍  internet  ഉണ്ടല്ലോ? പിന്നെ നീ ഡ്രൈവ് ചെയ്തോ.. എനിക്കു ഇപ്പോള്‍  തന്നെ facebook  നോക്കണം."  കാറിന്റെ  താക്കോല്‍  അപ്പുക്കുട്ടന്‍  അവള്‍ ക്കു കൊടുത്തു.. അവളുടെ ഫോണ്‍ അപ്പുക്കുട്ടന്‍  വാങ്ങി.. അപ്പുക്കുട്ടന്റെ  ഫോണ്‍-ല്‍  internet -ഉം facebook -ഉം ഒന്നും ഇല്ല..

കാറില്‍  കയറി ഇരുന്നു അപ്പുക്കുട്ടന്‍  facebook  പേജ് തുറന്നു.. അമ്മാവന്റെ മെസ്സേജ്: "Sumesh is reaching Bangalore on 22nd by Howrah express. He has an interview on 23rd. Pick him up from the railway station. His cell number is xxxxxxxxx"
സുമേഷ് അമ്മാവന്റെ മകനാണ് . മെസ്സേജ്നു 4 മാസത്തെ പഴക്കം ഉണ്ട്

നൂറിലധികം unread messages. അവ വായിക്കാനുള്ള ത്രാണി അപ്പോള്‍  അപ്പുക്കട്ടനില്ലായിരുന്നു.